No title

0

 തച്ചങ്ങാട്ടെ സുജിത്തിന് താങ്ങായി കോൺഗ്രസ് പ്രവർത്തകർ



5 ദിവസം കൊണ്ട് സ്വരൂപിച്ച് നൽകിയത് 1,38,000/- രൂപ.


പള്ളിക്കര: ഇരുട്ടിന്റെ മറവിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകനായ തച്ചങ്ങാട്ടെ സുജിത്ത് കുമാറിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് തീയിട്ട് നശിപ്പിച്ചിരുന്നു. 


വീടിന്റെ മുൻവാതിലും കട്ടിലയും പൂർണമായി കത്തി നശിക്കുകയും, കുടിവെള്ള ശ്രോതസായ കുഴൽ കിണറിന്റെ പൈപ്പും കേബിളും മുറിച്ച് കിണറ്റിൽ ഇടുകയും ചെയ്ത ആക്രമികൾ ശുചിമുറിയുടെ ക്ലോസറ്റ് തകർത്തിരുന്നു.


     വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നാളുകൾക്ക് മുൻപേ ഒരുങ്ങുകയും ചെറിയൊരു ജോലിയിൽ നിന്നും നിത്യജീവിതച്ചെലവും കഴിച്ച് ബാക്കി വരുന്ന തുക സ്വരൂപിച്ച് ബാങ്ക് വായ്പയും ചേർത്ത് പണി പൂർത്തീകരിക്കാനും വാടക ക്വാർട്ടേഴ്സിൽ നിന്ന് മാറി ഓണത്തിന് ഗൃഹപ്രവേശം നടത്താനും ഒരുങ്ങുന്നതിനിടയിലാണ് അതിക്രമം നടന്നത്.


         സുജിത്തിന്റെ സ്വപ്നമായ വീടിന്റെ ഗൃഹപ്രവേശനം ഓണത്തിന് തന്നെ നടത്തുന്നതിനാണ് പള്ളിക്കരയിലെ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് സുമനസുകളെ ചേർത്തുകൊണ്ട് വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് 5 ദിവസം കൊണ്ട് 1,38,000/- രൂപ സ്വരൂപിച്ച് കൈമാറിയത്. കൂടാതെ കാഞ്ഞങ്ങാട്ടെ സെറാമിക് സ്ഥാപനത്തിന്റെ ഉടമ സി.എം കുഞ്ഞബ്ദുള്ള ക്ലോസ്സെറ്റും സുജിത്തിന് നൽകി.


         സ്വരൂപിച്ച തുക തച്ചങ്ങാട് ഇന്ദിരാഭവനിൽ വെച്ച് സുജിത്തിന് കൈമാറി. വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും പണം സ്വരൂപിക്കാൻ നേതൃത്വം നൽകിയത് ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, രവീന്ദ്രൻ കരിച്ചേരി, ചന്ദ്രൻ തച്ചങ്ങാട്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം പി.എം.ഷാഫി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മഹേഷ് തച്ചങ്ങാട്, കണ്ണൻ കരുവാക്കോട്, ശശി കളത്തിങ്കാൽ എന്നിവരാണ്.


    ചടങ്ങിൽ സാജിദ് മൗവ്വൽ, ചന്തു കുട്ടി പൊഴുതല, സുന്ദരൻ കുറിച്ചിക്കുന്ന്, വി.വി.കൃഷ്ണൻ, മധു സുദനൻ നമ്പ്യാർ, ദാമോദരൻ വളളിയാലുങ്കാൽ, അഭിലാഷ് തച്ചങ്ങാട് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments
Post a Comment (0)
To Top