പള്ളിക്കര പഞ്ചായത്തിലെ പെരിയാട്ടടുക്കത്ത് കർഷകസംഘം ജില്ലാ പ്രസിഡണ്ടും മു എം.എൽ.എ.യുമായ കെ.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു

0

 ഇന്ത്യയുടെ സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ആഗസ്ത് 14 ന് വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ ഫ്രീഡം വിജിൽ പരിപാടി നടത്തി.




സി.ഐ.ടി.യു, കർഷക സംഘം, കർഷക തൊഴിലാളിയൂണിയൻ നേതൃത്വത്തിൽ ദേശവ്യാപകമായി നടത്തുന്ന ഫ്രീഡം വിജിൽ ക്യാമ്പയിൻ, പള്ളിക്കര പഞ്ചായത്തിലെ പെരിയാട്ടടുക്കത്ത് കർഷകസംഘം ജില്ലാ പ്രസിഡണ്ടും മു എം.എൽ.എ.യുമായ കെ.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു.

സി.ഐ.ടി.യു ഉദുമ ഏരിയാ പ്രസിഡണ്ട് എം. ഗൗരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ, പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ , സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് പി.മണി മോഹൻ ,കുന്നൂച്ചി കുഞ്ഞിരാമൻ, പി.കെ.അബ്ദുല്ല, കെ.വി. ഭാസ്കരൻ , വി.വി.സുകുമാരൻ , അജയൻ പനയാൽ , എ.ബാലകൃഷ്ണൻ, കുന്നൂച്ചി നാരായണൻ, ടി.മുഹമ്മദ് കുഞ്ഞി, വി.ഗീത, എ. ജാസ്മിൻ, ബി.കെ.മുഹമ്മദ്, ടി സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments
Post a Comment (0)
To Top