പള്ളിപ്പുഴ ശാഖാ കെ.എം.സി.സി UAE കമ്മിറ്റി ഭാരവാഹികൾക്ക്‌ ശാഖാ മുസ്ലീം ലീഗ്‌ കമ്മിറ്റി സ്വീകരണം നൽകി

0

 കെ.എം.സി.സി ഭാരവാഹികൾക്ക്‌ സ്വീകരണം നൽകി



പള്ളിപ്പുഴ : പള്ളിപ്പുഴ ശാഖാ കെ.എം.സി.സി UAE കമ്മിറ്റി ഭാരവാഹികൾക്ക്‌ ശാഖാ മുസ്ലീം ലീഗ്‌ കമ്മിറ്റി സ്വീകരണം നൽകി. UAE കെ.എം.സി.സി പള്ളിപ്പുഴ ശാഖാ പ്രസിഡന്റ്‌ അൻസാരി മഹ്‌മൂദ്‌, ജനറൽ സെക്രട്ടറി നൗഷാദ്‌ ഇബ്രാഹീം, ഒർഗ്ഗനൈസിംഗ്‌ സെക്രട്ടറി ബഷീർ റഹ്‌മാൻ, വൈസ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഹസൈനാർ, ചീഫ്‌ കോ-ഓർഡിനേറ്റർ മുഹമ്മദലി എന്നിവർക്കാണ്‌ സ്വീകരണം നൽകിയത്‌. പള്ളിപ്പുഴ ലീഗ്‌ ഓഫീസിൽ വെച്ച്‌ നടന്ന സ്വീകരണ യോഗത്തിൽ ശാഖാ ജനറൽ സെക്രട്ടറി പി.എ. ഹമീദ്‌ സ്വാഗതം അറിയിച്ചു. ശാഖാ പ്രസിഡന്റ്‌ തായൽ മൂസ സാഹിബ്‌ അധ്യക്ഷത വഹിച്ച യോഗം പള്ളിക്കര മുസ്ലീം ലീഗ്‌ പ്രസിഡന്റ്‌ സിദ്ധീഖ്‌ പള്ളിപ്പുഴ ഉത്ഘാടനം നിർവ്വഹിച്ചു. പള്ളിക്കര മുസ്ലിം യൂത്ത്‌ ലീഗ്‌ പ്രസിഡന്റ്‌ നൂറുദ്ധീൻ പള്ളിപ്പുഴ, പള്ളിപ്പുഴ ശാഖാ ഭാരവാഹികളായ അബ്ദുൽ ഖാദർ, അബ്ദുൽ റസാക്ക്‌ എന്നിവർ ആശംസകൾ അറിയിച്ചു. ഉദുമാ മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗ്‌ ഭാരവാഹി ദാവൂദ്‌ പള്ളിപ്പുഴ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments
Post a Comment (0)
To Top