No title

0

 പൂച്ചക്കാട് മൊട്ടംചിറ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര വയൽക്കോല മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ സമാപനം കുറിച്ചു.



പൂച്ചക്കാട് മൊട്ടംചിറ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര വയൽക്കോല മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ സമാപനം കുറിച്ചു. രണ്ടുദിവസങ്ങളിലായി നടത്തിയ മഹോത്സവത്തിൽ നാടിന്റെ നാനാ ഭാഗത്തുനിന്നും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.


പ്രസിദ്ധമായ പൂച്ചക്കാട് മൊട്ടംചിറ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ രണ്ടുദിവസങ്ങളിലായാണ് വയൽക്കോല മഹോത്സവം നടത്തിയത്. ആദ്യദിനത്തിൽ രാത്രി വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റം നടന്നു. തുടർന്ന് ഗ്യാങ് ഓഫ് ചിറക്കാൽ സ്പോൺസർ ചെയ്ത കരിമരുന്ന് പ്രയോഗം ആകാശത്ത് വർണ്ണ വിസ്മയം തീർത്തുm തുടർന്ന് കൊച്ചിൻ മിമിക്സ് മീഡിയ ബംബർ ചിരി മേളം. രണ്ടാം ദിനത്തിൽ വിഷ്ണുമൂർത്തി അരങ്ങിൽ എത്തി നിറഞ് ഉറഞ്ഞടി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. പ്രദേശത്തെ നിരവധി ഭക്തർ അനുഗ്രഹം ഏറ്റുവാങ്ങി. തുടർന്ന് ഗുളികൻ ദൈവവും കെട്ടിയാടി ഭക്തർക്ക് ദർശന സായൂജ്യമേകി.

Post a Comment

0 Comments
Post a Comment (0)
To Top