മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബേക്കൽ സമ്മർ ഫെസ്റ്റിന് ഒരുക്കങ്ങളായി
വിശ്വപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ബേക്കലിലെ ബീച്ച് പാർക്കിൽ പള്ളിക്കര സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബേക്കൽ സമ്മർ ഫെസ്റ്റിന് ഒരുക്കങ്ങളായി. 2023 ഏപ്രിൽ 24,25,26 (തിങ്കൾ, ചൊവ്വ, ബുധൻ) തീയ്യതിക ളിലാണ് ബേക്കൽ സമ്മർ ഫെസ്റ്റ് -23 സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാറിന്റേയും ടൂറിസം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടേയും ബി ആർ ഡി സി യുടേയും സംയുക്ത ആഭിമുഖ്യ ത്തിൽ വമ്പിച്ച ബഹുജന പിന്തുണയോടെ നടന്ന ചരിത്രം സൃഷ്ടിച്ച ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ഇനിയും നിലക്കാത്ത ആഘോഷാരവങ്ങളുടെ പാശ്ചാത്തലത്തിലാണ് ഒരു പതിറ്റാണ്ടായി ബിച്ച് പാർക്കിന്റെ പരിപാലനത്തിന് നേതൃത്വം നൽകുന്ന പള്ളിക്കര സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ വീണ്ടുമൊരു കലാമാമാങ്കത്തിന് ബേക്കൽ കടലോരം ആതിഥ്യമരുളുന്നത്.
ജനസേവനത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിട്ട പള്ളിക്കര സർവ്വീസ് സഹകരണ ബേങ്ക് വീണ്ടും ഒരു പത്തു വർഷത്തേക്ക് കൂടി ബീച്ച് പാർക്കിന്റെ നടത്തിപ്പ് -പരിപാലന ചുമതലകൾ കൂടി ഏറ്റെടുത്ത വിവരം സന്തോഷപൂർവ്വം ഇവിടെ അറിയിക്കുകയാണ്. അതുകൊണ്ടുതന്നെ ബേങ്കിന്റെ നേതൃത്വത്തിൽ ടൂറിസം പ്രോത്സാഹനത്തിനും അനുബന്ധവും അനുസൃതവുമായ പ്രാദേശിക വികസന മുന്നേറ്റത്തിനുമുള്ള വൈവിധ്യമാർന്ന പരിപാടികളും സംരഭങ്ങളും ഈ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം ചെയ്ത് ബീച്ച് പാർക്ക് കേന്ദ്രമാക്കി തുടർച്ചയായി നടത്താനും ബേങ്ക് ആലോചിക്കുന്നുണ്ട്.
2023 ഏപ്രിൽ 24 ന് വൈകിട്ട് 6 മണിക്ക് സമ്മർ ഫെസ്റ്റിന്റെ ഉദ്ഘാടനം സി. എച്ച് കുഞ്ഞമ്പു എം. എൽ എ നിർവ്വഹിക്കും. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ അദ്ധ്യക്ഷനാകും, കേരള പൂരക്കളി അക്കാദമി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മുൻ എം. എൽ. എ കെ. കുഞ്ഞിരാമനെ വേദിയിൽ ആദരിക്കും. പള്ളിക്കര തെക്കേക്കുന്ന് ഗുരു വാദ്യസംഘത്തിന്റെ ശിങ്കാരി മേളവും ഉണ്ടാകും. 7 മണിക്ക് സമ്മർ ഫെസ്റ്റിൽ സംഗീത നൃത്ത ദൃശ്യ വിരുന്നായ മൈലാഞ്ചിക്കാറ്റ് അരങ്ങേറും. മൈലാഞ്ചിപ്പാട്ടും ഒപ്പനയും കണ്ണഞ്ചിപ്പിക്കുന്ന ചടുല താളമേള നൃത്തങ്ങളുമായി കേരളത്തിലെ പ്രശസ്തരായ ഗായികമാരുടെ സംഘമാണ് മൈലാഞ്ചിക്കാറ്റിൽ അണിനിരക്കുന്നത്. 25 ന് രാത്രി 7 മണിക്ക് റിയാലിറ്റി ഷോകളിലെ മിന്നുന്ന താരങ്ങളായ കുട്ടികൾ അവതരിപ്പിക്കുന്ന ലിറ്റിൽ സ്റ്റാർ ഷോയും, ഏപ്രിൽ 26 ന് രാത്രി 7 മണിക്ക് അൻവർ സാദത്തും, അനിത ഷെയ്ഖും വിപിൻ സേവ്യറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക് ബാന്റും സ്റ്റേജിലെത്തും
പ്രമുഖ ടി വി ചാനലുകളിലും കേരളത്തിനു പുറത്തും വിദേശത്തെ മലയാളി കൂട്ടായ്മക്കു വേണ്ടിയുള്ള നൂറുകണക്കിൻ കലാമേളകളിലും പ്രോഗ്രാം പ്രൊഡ്യൂസറായി മികവ് തെളിയിച്ച ജ്യോതി വെള്ളല്ലൂരും, മാധ്യമ പ്രവർത്തകനായ കെ. എസ് ഗോപാലകൃഷ്ണനും ചേർന്നാണ് സമ്മർ ഫെസ്റ്റിന്റെ ഏകോപനം നിർവ്വഹിക്കുന്നത്, ഫെസ്റ്റിനോടനുബന്ധിച്ച് ബീച്ച് പാർക്കിൽ ആയിരക്ക ണക്കിന് വൈദ്യുത വർണ്ണ ദീപങ്ങൾ മിഴിതുറക്കുന്ന വിസ്മയ കാഴ്ചയുമായി ഇസെഡ് എന്റർടെ ന്മെന്റ് & ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന ലൈറ്റ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. ഏപ്രിൽ 20 മുതൽ മെയ് 10 വരെ 20 ദിവസങ്ങളിലായാണ് “ബേലൂമിയ ലൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. ലേസർ എൽ ഇ ഡി ലൈറ്റുകളുടെ അദ്ഭുത കാഴ്ചയായിരിക്കും ലൈറ്റ് ഫെസ്റ്റി വൽ ഫെസ്റ്റിവൽ ദിവസങ്ങളിൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ബേക്കൽ സമുദ്ര ഫുഡ് വേൾഡ് മാക്കുന്ന ബീച്ച് റസ്റ്റോറന്റും, ശീതളപാനീയ സ്റ്റാളുകളും, സ് പോയിന്റും ബീച്ച് പാർക്കിൽ ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനും ഉല്ലസിക്കാനും അമ്യൂസ്മെന്റ് പാർക്കും ആകാശയാത്രക്ക് Zipline നും സമുദ്ര നടത്തത്തിനുള്ള Floating Bridge’ ഉം പാർക്കിലെ സവിശേഷ ഇനങ്ങളാണ്.

.jpg)
