ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിലായി

0

 1001 ഡയാലിസിസ് ചാലഞ്ച് ബ്രൗഷർ പ്രകാശനം നടത്തി 



ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിലായി Dr. PA ഇബ്രാഹിം ഹാജിയുടെ പാവന സ്മരണാർത്ഥം 2023 കാല വർഷത്തേക്കായി പ്രഖ്യാപിച്ച 1001 ഡയാലിസിസ് ചാലൻഞ്ചിൻറെ ബ്രൗഷർ PA സൽമാൻ ഇബ്രാഹിം ഹംസാ തൊട്ടിക്ക് നല്കികൊണ്ട് പ്രകാശനം നടത്തി.


പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴിലായി പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്ന പള്ളിക്കര CH സെന്ററിന്നു കീഴിലായി കാഞ്ഞങ്ങാട് അരിമല ഹോസ്പിറ്റലിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡയാലിസിസ് സെന്ററിലെ 1001 ഡയാലിസിസ് സൗജന്യമായി നൽകുക എന്ന ബ്ര്ഹത്തായ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.


കാരുണ്യ പ്രവർത്തനം മുഖ്യ കർമ്മമാക്കി രാഷ്ട്രീയത്തിന് മാനവിക മുഖം നൽകിയ മുസ്ലിം ലീഗിൻറെ ആതുര രംഗത്തെ സാന്ത്വന സ്പർശമായ സി.എച്ച്. സെൻറർ പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴിലായി തുടക്കം കുറിച്ചിട്ട് 10 വർഷം പിന്നിട്ടിരിക്കുകയാണ്.



ദിനംപ്രതി ഒരുപാട് ആളുകൾക്ക് ഡയാലിസിസ് ഉൾപ്പെടെ ചികിൽത്സയും, നിർദ്ധരരായ രോഗികൾക്കുള്ള സഹായ ഹസ്തവുമാണ് പള്ളിക്കര സി.എച്ച്. സെൻറർ വഴി നീളുന്നത്. മാരക രോഗങ്ങളും ഭാരിച്ച ചികിത്സാ ചിലവുകളും പാവപ്പെട്ടവർക്ക് ദുരിതം വിതക്കുമ്പോൾ അവർക്കൊരാശ്വാസമാവുകയാണ് പള്ളിക്കര സി.എച്ച്. സെൻർ .


ബ്രൗഷർ പ്രകാശന ചടങ്ങിൽ PA അബ്ദുല്ല ഇബ്രാഹിം, PA സുബൈർ ഇബ്രാഹിം, റഷീദ് ഹാജി കല്ലിങ്കാൽ, CA ബഷീർ പള്ളിക്കര, ആരിഫ് ചെരുമ്പ, മനാഫ് ഖാൻ മഠത്തിൽ, ബഷീർ പള്ളിപ്പുഴ, ഹസീബ് പള്ളിക്കര എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments
Post a Comment (0)
To Top