വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു ആളെ തിരിച്ചറിഞ്ഞില്ല
മാർച്ച് 3 തീയ്യതി വാഹനാപകടം സംഭവിച്ച മദ്ധ്യ വയസിനടുത്ത് പ്രായം തോന്നിക്കുന്ന സംസാരിക്കാൻ സാധിക്കാത്ത വ്യക്തി മരണപ്പെട്ടു.
അജ്ഞാതൻ ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലന്ന് പോലീസ് അറിയിച്ചു.
ആളെ തിരിച്ചറിയാൻ പറ്റുന്നവർ ബേക്കൽ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.
മാർച്ച് 3 തീയ്യതി പാലക്കുന്നിൽ റോഡരികിൽ നടന്നു പോകുകയായിരുന്ന ഇദ്ദേഹത്തെ പിക്ക് അപ് വാഹനമിടിച്ചാണ് പരിക്കു പറ്റിയത്, ആദ്യം കാസറഗോഡ് ആശുപത്രിയിലും പിന്നിട് പരിയാരത്തും എത്തിച്ചു. നിലവിൽ അമ്പലത്തറ സ്നേഹാലയത്തിൽ സംരക്ഷിച്ചു വരികയായിരിന്നു. ബേക്കൽ പോലീസിൽ ആക്സിഡന്റ് കേസ് നിലവിലുണ്ട്
മൃതദേഹം ജില്ലാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

.jpg)
