പെരുന്നാൾ ആഘോഷത്തിനിടെ യുഎഇയിൽ മലയാളി ബോട്ടപകടത്തിൽ മരിച്ചു, ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
അബുദാബി : യുഎഇയിലെ ഖോർഫക്കാനിൽ ബോട്ട് അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കാസർഗോഡ് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ (38) മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് പരുക്കേറ്റു. കുട്ടിയുടെ പരുക്ക് അതീവഗുരുതരമാണ്. വെള്ളിയാഴ്ച ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.


