പഴയങ്ങാടി: ഓട്ടോയിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഭർതൃ മതിയായ യുവതിയെ

0

 യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം,ഓട്ടോ ഡ്രൈവർക്ക് എതിരെ കേസ്.



പഴയങ്ങാടി: ഓട്ടോയിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഭർതൃ മതിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർക്ക് എതിരെ പരാതിയിൽ പോലീസ് കേസ് എടുത്തു. മാട്ടൂൽ ജസീന്ത ബിൽഡിംഗ് സമീപത്തെ ഓട്ടോ ഡ്രൈവർ മണി മോഹനനെ (53) തിരെയാണ് പോലീസ് കേസ് എടുത്തത്.മാട്ടൂൽ നോർത്തിൽ വാടക ക്വാ ട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി യുടെ ഭാര്യ 34 കാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.ഈ കഴിഞ്ഞ 10 ന് പകൽ പഴയങ്ങാടി ആളൊഴിഞ്ഞ പ്രദേശത്ത് വെച്ചാണ് സംഭവം.പരാതിയിൽ മൊഴി എടുത്ത പോലീസ് കേസ് എടുത്ത് പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.അതെ സമയം പ്രതി ചേർക്കപ്പെട്ട ഓട്ടോ ഡ്രൈവർ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments
Post a Comment (0)
To Top