No title

0

 ദുബൈ ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട മലയാളി ദമ്പതികൾ



ദുബൈ ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം പത്തോളം പേർ മരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. പാകിസ്താൻ, സുഡാൻ സ്വദേശികളും മരിച്ചിട്ടുണ്ട്.

ദേര ഫിർജ് മുറാറിലെ കെട്ടിടത്തിൽ ഇന്ന് ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments
Post a Comment (0)
To Top