No title

0

 പാലായി കെ.വി.കുഞ്ഞികൃഷ്ണൻ നിര്യാതനായി.




നീലേശ്വരം: സി പി ഐ (എം), സി ഐ ടി യു നേതാവ് പാലായിയിലെ കെ.വി.കുഞ്ഞികൃഷ്ണൻ - 68 - നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി പി ഐ (എം)ന്റെയും തൊഴിലാളി യൂണിയൻ രംഗത്ത് സജീവമായിരുന്നു ജീവിതം. ബാലസംഘത്തിലൂടെയായിരുന്നു പൊതുരംഗത്തേക്ക് പ്രവേശനം. ബാലസംഘം ജില്ലാക്കമ്മറ്റിയംഗം. സി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി. ജില്ലാക്കമ്മറ്റിയംഗം ' എന്നി നിലകളിൽ പിന്നീട് പ്രവർത്തിച്ചു. 1972 ൽ നടന്ന തൊഴിലില്ലായ്മക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി കാസർഗോഡ് സബ്ബ് ജയിലിൽ അഞ്ച് മാസ സം77 ൽ അടിയന്തിരാവസ്ഥയിൽ പാലായിൽ നടന്ന സമരത്തിൻ മൂന്നു മാസം കണ്ണൂർ സെൻട്രൽ ജയിലും ശിക്ഷ നേരിട്ടു. നിരവധി പോലീസ് മർദ്ദനങ്ങളും ഏൽക്കേണ്ടി വന്നു 'അവിഭക്ക് തനീലേശ്വരം ലോക്കൽ സെക്രട്ടറി പിന്നീട് പേരോൽ . പേ രോൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി. എന്നി നിലകളിൽ പ്രവർത്തിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് . ചുമട്ട്തൊഴിലാളി യ്യണിയൻ സി ഐ ടി യു ജില്ലാ സെക്രട്ടറി .ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാക്കമ്മറ്റിയംഗം ചുമട്ട്തൊഴിലാളി ക്ഷേമനിധി സഹകരണ സംഘം പ്രസിഡണ്ട്. പാലായി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പാലായി തേജസ്വിനി വായനശാല സ്ഥാപകാംഗം. പാലായി റെസ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി. പാലായി ഏ എൽ.പി.സ്കൂൾ പിടി എ പ്രസിഡണ്ട് . ബീഡി തൊഴിലാളി യൂനിയൻ സി ഐ ടി യു നീലേശ്വരം എരിയാ സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിരുന്നു. മൃതദേഹം. രാവിലെ 9 മണിക്ക് കാലിക്കാവിലും 9.30 ന് ചെറുവത്തൂരിലും 10 - മണിക്ക് നീലേശ്വരം ബസ് സ്റ്റാന്റിലും 11 മണിക്ക് പാലായിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് ഒരു മണിക്ക് പാലാത്തടം പൊതു ശ്മശാനത്തിൽ ശംസ്ക്കാരം' മാധവിയുടെയും പരേതനായ കുണ്ടാണിയം വീട്ടിൽ പൊക്കന്റെയും മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: ശ്യാം ജപ്പാൻ . ശില്പ മരുമക്കൾ. സുബിത ജപ്പാൻ രവി കണ്ണോത്ത് - അമ്പലത്തറ . സഹോദരങ്ങൾ: കെ.വി.ശ്രീധരൻ പാലായി. സരോജിനി - കണിച്ചിറ സുശീല . വത്സല -അച്ചാംതുരുത്തി.

Post a Comment

0 Comments
Post a Comment (0)
To Top