പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രം ഉൽഘാടനം ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു
![]() |
| പള്ളിക്കര കുടുംബാരോഗ്യകേന്ദ്രം ഉൽഘാടന ശിലാഫലകം അനാച്ചാദനം ശ്രീ കെ. കുഞ്ഞിരാമൻ ഉദുമ മുൻ എം. എൽ. എ നിർവ്വഹിച്ചു |
പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രം ഉൽഘാടനം ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺ ലൈൻ ആയി നിർവഹിച്ചു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പള്ളിക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ കെ. കുഞ്ഞിരാമൻ (മുൻ ഉദുമ എം. എൽ. എ) വിശിഷ്ടാതിഥിയായിരുന്നു. ഇദ്ദേഹം കുടുംബാരോഗ്യകേന്ദ്രം കെട്ടിടത്തിന്റെ ശിലാഫലകം അനാച്ചാദനം ചെയ്തു. ശ്രീമതി നാസ്നിൻ വഹാബ്( പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ശ്രീ മണികണ്ഠൻ (ചെയർമാൻ ആരോഗ്യ വിദ്യാഭ്യാസം), ശ്രീ സൂരജ്. വി (ചെയർമാൻ വികസനകാര്യം), ജയശ്രീ. കെ. വി(ചെയർമാൻ ക്ഷേമകാര്യം) എന്നിവരും പ്രദേശിക രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ശ്രീമതി ബിനി മോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെൽത്ത് ഇൻസ്പക്ടർ ശ്രീ വി.വി.സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തി


