വ്യുമ ആയുർവേദ ഹോസ്പിറ്റൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി

0

 



പള്ളിക്കര :

 പള്ളിക്കര സി എച്ച് നഗറിൽ പ്രവർത്തിക്കുന്ന വ്യുമ ആയുർവേദ ഹോസ്പിറ്റൽ സൗജന്യ മെഡിക്കൽ ക്യാമ്പും പരിശോധനയും മരുന്ന് വിതരണവും നടത്തി.

 ഉദ്ഘാടനം ബഹുമാനപ്പെട്ട പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ടി രാധിക നിർവ്വഹിച്ചു.


 വ്യൂമ ആയുർവേദ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫർഹാൻ ആലങ്കോട്ട് അധ്യക്ഷത വഹിച്ചു.


 ആയുർവേദ ഡോക്ടർമാരായ ഡോക്ടർ അപർണ്ണ ഡോക്ടർ ശ്വേതാ എന്നിവർ പരിശോധന നടത്തി.

 നാട്ടുകാരുടെ പൂർണ്ണ പങ്കാളിത്തം ആയുർവേദ ക്യാമ്പിൽ ഉണ്ടായിരുന്നു.


 ക്യാമ്പിൽ പങ്കെടുത്തവർക്ക് വ്യൂ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് നന്ദി രേഖപ്പെടുത്തി.




Post a Comment

0 Comments
Post a Comment (0)
To Top