സംസ്ഥാന സിവിൽ സർവ്വീസ് നീന്തൽ മത്സരങ്ങളിലേക്കുള്ള ജില്ലാ ടീമിനെ തെരെഞ്ഞെടുക്കുന്ന മത്സര പരിപാടി ആരംഭിച്ചു.
ചാനൽ ഫൗണ്ടേഷൻ ചെയർമാൻ എം.സി.ഹനീഫ ഉദ്ഘാടനം ചെയ്തു.
പള്ളിക്കര: 2023 - 24 വർഷത്തെ കാസർഗോഡ് ജില്ലാ സിവിൽ സർവീസ് നീന്തൽ മത്സരങ്ങൾ ബേക്കൽ പള്ളിക്കര സിർവ്വ അക്വാട്ടിക് സെന്ററിൽ സംഘടിപ്പിച്ചു. സംസ്ഥാന സിവിൽ സർവീസ് മത്സരങ്ങളിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുത്തു. മത്സര പരിപാടി ചാനൽ ഫൗണ്ടേഷൻ ചെയർമാൻ എം.സി.ഹനീഫ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി എം.ടി.പി.അഷ്റഫ് അധ്യക്ഷനായി. സുകുമാരൻ പൂച്ചക്കാട്, മാഹിൻ പൂച്ചക്കാട് എന്നിവർ പ്രസംഗിച്ചു.


