മൗവ്വൽ : എസ് വൈ എസ്, എസ്കെഎസ്എസ്എഫ് മവ്വൽ ശാഖ സംഘടിപ്പിച്ച പള്ളിക്കര, ബേക്കൽ റെയിഞ്ച് മദ്രസ വിദ്യാർത്ഥികളുടെ ഖുർആൻ പാരായണ മത്സരം തർത്തീൽ 2023 സമാപിച്ചു

0

 'തർത്തീൽ' ഖുർആൻ പാരായണ മത്സരം സമാപിച്ചു 






മൗവ്വൽ : എസ് വൈ എസ്, എസ്കെഎസ്എസ്എഫ് മവ്വൽ ശാഖ സംഘടിപ്പിച്ച പള്ളിക്കര, ബേക്കൽ റെയിഞ്ച് മദ്രസ വിദ്യാർത്ഥികളുടെ ഖുർആൻ പാരായണ മത്സരം തർത്തീൽ 2023 സമാപിച്ചു. അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരം മൂന്നാം റൗണ്ടിലാണ് ഫൈനൽ മത്സരം നടന്നത്. മികച്ച മത്സരം കാഴ്ചവച്ച് ഖുർആൻ പാരായണത്തിൽ ഒന്നാം സ്ഥാനം പള്ളിക്കര റേഞ്ചിലെ മുക്കൂട് സൗത്ത് രിഫായിയ മദ്രസ വിദ്യാർത്ഥി മുഹമ്മദ് ഇർഫാൻ, രണ്ടാം സ്ഥാനം ബേക്കൽ റേഞ്ചിലെ ഹയാത്തുൽ ഇസ്ലാം മദ്രസ ഹദ്ദാദിലെ അഫ്നാൻ അശ്റഫ്, മൂന്നാം സ്ഥാനം പള്ളിക്കര റേഞ്ചിലെ മുക്കൂട് ഹിദായത്ത് സിബിയാൻ മദ്രസ വിദ്യാർത്ഥി അബ്ദുള്ള എം കരസ്ഥമാക്കി.  


ഒന്നാം സ്ഥാനക്കാർക്ക് 11111 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 6666, മൂന്നാം സ്ഥാനക്കാർക്ക് 4444 രൂപയും സർട്ടിഫിക്കറ്റും മെമെന്റോയും നൽകി ആദരിച്ചു.


 പി എം അബൂബക്കർ ഹാജി യുടെ അധ്യക്ഷതയിൽ 

 സയ്യിദ് അലി അസ്കർ തങ്ങൾ ഉദ്ഘാടനം ചെയ്തു.

 പ്രോഗ്രാം ചെയർമാൻ അമുഹാജി, എസ്കെഎസ്എസ് എഫ് ജില്ല ട്രഷറർ യൂനുസ് ഫൈസി കാക്കടവ്, അബ്ദുള്ള അസ്ഹരി ബിലാൽ നഗർ, ഇസ്മായിൽ നിസാമി, ശരീഫ് മൗലവി മഠം, നാസർ ഹോണ്ട അബൂബക്കർ, ബഷീർ, അബ്ദുൽ കാദർ ഹാജി തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments
Post a Comment (0)
To Top