ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം പ്രാർഥനയും ഉപവാസവുമിരുന്ന് കാസർഗോഡ് കോൺഗ്രസ് നേതാക്കൾ
പുതുപ്പള്ളി: കഴിഞ്ഞ ദിവസം മരണപ്പെട്ട കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ 12-ാം ചരമദിനത്തിൽ പുതുപള്ളിയിലെ കല്ലറയ്ക്ക് മുന്നിൽ കാസർഗോട്ടെ കോൺഗ്രസ് നേതൃ സംഘം പ്രാർഥനയും, ഉപവാസവും അനുഷ്ഠിച്ചു.
കെ.പി.സി.സി മെമ്പർമാരായ കെ.വി.ഗംഗാധരൻ, അഡ്വ.ബി.സുബ്ബയ്യ റൈ,
ഡി. സി.സി.ജനറൽ സെക്രട്ടറി വി.ആർ.വിദ്യാസാഗർ, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എ.വാസുദേവൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീകല പുല്ലൂർ, ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ഒ.വി.വിജയൻ എന്നിവരാണ് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഉപവാസമിരുന്നത്.


