മുസ്‌ലിം യൂത്ത്‌ലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പള്ളിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധര്‍ണ്ണ നടത്തി
ദുരിതം വിതക്കുന്ന ഇടത് സർക്കാരിനെതിരെ
മുസ്‌ലിം യൂത്ത്‌ലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി
പള്ളിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധര്‍ണ്ണ നടത്തി.മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ ഷാനവാസ് എംബി ഉൽഘടനം ചെയ്‌തു മുസ്ലിം യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് നൂർ മുഹമ്മദ് അധ്യക്ഷതവഹിച്ചു.പള്ളിക്കര പഞ്ചായത്ത്
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ചോണായി,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിമാരായ അബ്ബാസ് മഠത്തിൽ ,സത്താർ തൊട്ടി ,യൂത്ത് ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ദാവൂദ് പള്ളിപ്പുഴ,കെ. എം സി സി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം മഠത്തിൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സിറാജ് മഠത്തിൽ സ്വാഗതം പറഞ്ഞു.കറാച്ചി മുഹമ്മദ്, മജീദ് മഠത്തിൽ, സെമിർ അലി മഠത്തിൽ, ഇർഷാദ് തെക്കുപുറം, തൽ ഹാത്ത് ഖിളാരിയ, വാഹിദ് ബേക്കൽ, അബ്ദുറഹ്മാൻ കിഴകേക്കര, സാമാൻ, നുഫൈസ്, നൗഫൻ തുടങ്ങിയവർ സംബന്ധിച്ചു


