കെ.വി.രാജീവൻ വിജയിച്ചു.
ബേക്കൽ : കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ തെരെഞ്ഞടുപ്പിൽ ബേക്കൽ സ്റ്റഷനിൽ ഔദ്യോഗിക പക്ഷത്തിന് വൻ പരാജയം. 8 നെതിരെ 3 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആകെ 12 വോട്ടുകളാണ് സ്റ്റേഷനിലുള്ളത്. ഒരാൾ അവധിയിലായിരുന്നു. കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയിലേയ്ക്കുള്ള ബേക്കൽ പോലീസ് സ്റ്റഷൻ പ്രതിനിധിയായാണ് തിരഞ്ഞെടുത്തത്.
ബേക്കൽ ഹൗസ് ഓഫീസർ യു.പി. വിപിനെതിരെ, എസ്. ഐ; കെ.വി രാജീവനാണ് വിജയിച്ചത്.
രാജീവൻ നേരത്തെ കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.


