വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യവും സമരവും എന്ന മുദ്രാവാക്യവുമായി സി.ഐ.ടി.യു ഉദുമ ഏരിയയിലെ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കുടുംബ സദസ്സ് സംഘടിപ്പിച്ചു
വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യവും സമരവും എന്ന മുദ്രാവാക്യവുമായി സി.ഐ.ടി.യു ഉദുമ ഏരിയയിലെ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയാട്ടടുക്കത്ത് നടത്തിയ കുടുംബ സദസ്സ് സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉൽഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.ബാലകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് പി.മണിമോഹൻ ,ഏരിയാ പ്രസിഡണ്ട് എം. ഗൗരി, അജയൻ പനയാൽ , ടി.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.സുധാകരൻ സ്വാഗതം പറഞ്ഞു.

.jpg)
.jpg)
