No title

0

 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ നേവൽവെറ്ററൻ പി.കരുണാകരൻ നായരെ പാക്കത്ത് കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു.




പള്ളിക്കര: സ്വാതന്ത്ര്യ സമര സേനാനി അടുക്കാടുക്കം കൃഷ്ണൻ നായരുടെ 25-ാം ചരമവാർഷിദിനാചരണത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന അനുബന്ധ പരിപാടിയുടെ ഭാഗമായി സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ നേവൽ വെറ്ററൻ പാക്കം കണ്ണം വയലിലെ പി.കരുണാകരൻ നായരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു.


     സംഘാടക സമിതി ഭാരവാഹികളായ ടി.അശോകൻ നായർ, സാജിദ് മൗവ്വൽ, ബാബു മണിയങ്കാനം, ചന്തുകുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, മണികണ്ഠൻ ഓമ്പയിൽ, വി.ബാലകൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ കരിച്ചേരി, രത്നാകരൻ നമ്പ്യാർ, പി.കെ.അമ്പാടി, കണ്ണൻ കരുവാക്കോട്, ബി.ടി.രമേശൻ, ബാലചന്ദ്രൻ തൂവൽ, ശശിധരൻ ആലിൻറടി, കൃഷ്ണൻ പള്ളത്തുങ്കാൽ, പ്രീതി ശശിധരൻ എന്നിവർ സംസാരിച്ചു. 


    കരിച്ചേരി പ്രിയദർശിനി ബാലജനവേദിയിൽ നിന്നും എത്തിയ കുട്ടികളുമായി സ്വാതന്ത്ര്യ സമര ചരിത്രം പി.കരുണാകരൻ നായർ അവതരിപ്പിച്ചു. ആദരവിന് നന്ദിയും അറിയിച്ചു.

Post a Comment

0 Comments
Post a Comment (0)
To Top